കാഞ്ഞങ്ങാട് : കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന എം.ഡി.എം എ യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കുന്ന് പാക്യ രയിലെ കെ.സർഫാസിനെ 29 യാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറാട്ട് കടവ്- പാലക്കുന്ന് റോഡിൽ കണ്ണംകുളം റേഷൻ കടക്ക് സമീപത്ത് നിന്നും ഇന്നലെ വൈകീട്ട് ബേക്കൽ പൊലീസാണ് പിടികൂടിയത്. 8.950 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. വാഹന പരിശോധനക്കിടെ പാലക്കുന്ന് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്ന മയക്ക്മരുന്നാണ് പിടികൂടിയത്. ബേക്കൽ എസ്.ഐ സതീശിൻ്റെ നേതൃത്വത്തിലാണ് എം.ഡി.എം എ പിടികൂടിയത്.
0 Comments