കാഞ്ഞങ്ങാട് :മൂന്നാഴ്ച മുൻപ് നാട്ടിൽ നിന്നും മടങ്ങിയ യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ബളാൽ ആനക്കല്ല് സ്വദേശിയും രാജപുരം പൂടംകല്ല് അയ്യങ്കാവിനടുത്ത് താമസിക്കുന്ന ചേവിരി സൂരജ് 48 മുണ്ടാത്ത് ആണ് മരിച്ചത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. ബളാലിലെ തറവാട് വീട്ടിലാണ് സംസ്ക്കാരം.
ഖത്തറിൽ കപ്പലിൽ
ജോലിയായിരുന്നു. പത്ത് വർഷത്തിലേറെയായി ഖത്തറിലായിരുന്നു. കഴിഞ്ഞ ദിവസം ജോലി
സ്ഥലത്ത് ഹൃദയാഘാത മുണ്ടായി മരിച്ചുവെന്നാണ് വിവരം. ബളാലിലെ കൂക്കൾ ഗോപാലൻ നായരുടെയും ചേവിരി ഭാർഗ്ഗവിയമ്മയുടെയും മകനാണ് സൂരജ്
0 Comments