കാഞ്ഞങ്ങാട് :പൂച്ചക്കാട് പ്രവാസി വ്യവസായി എംസി ഗഫൂർ ഹാജിയുടെ
കൊലപാതകവുമായി ബന്ധപെട്ട് അറസ്റ്റി ലായ
മന്ത്രവാദിനിയായ യുവതി ഉൾപെടെയുള്ള പ്രതികളെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ചു. ഇന്ന്
വൈകീട്ട് 5 മണിയോടെയാണ് എത്തിച്ചത്.
കൂളിക്കുന്ന് സ്വദേശിനി
ജിന്നുമ്മ എന്ന ഷമീമ
ഇവരുടെ ഭർത്താവ്
ഉബൈസ്
പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ
മധൂർ സ്വദേശി ആയിഷ എന്നിവരെ വൻ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പിനായി ഗഫൂർ ഹാജിയുടെ വീട്ടിലേക്ക് കൊണ്ട് വന്നത്. പ്രതികളെ കൊണ്ട് വരുന്നതറിഞ്ഞ് ആയിരങ്ങൾ വീട്ടിലും പരിസരത്തുമായി തടിച്ചു കൂടി. പ്രതികളെ വീട്ടുമുറ്റത്ത് ഇറക്കിയ സമയം നേരിയ സംഘർഷമുണ്ടായി. പൊലീസ് ബലം പ്രയോഗിച്ച് ആളുകളെ
നീക്കി. വീട്ടിനകത്ത് ഉൾപെടെ പ്രതികളെ കൊണ്ട് പോയി. കൊലപാതകം നടന്ന മുറിയിലുൾപെടെ തെളിവെടുപ്പ് തുടരുകയാണ്. ജനം സ്ഥലത്ത് ഇപ്പോഴും തടിച്ച് കൂടി നിൽക്കുന്നു.
0 Comments