കാഞ്ഞങ്ങാട് : ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിലെ മുൻ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കിഴക്കുംകര സൺറൈസ്
ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന
ആലക്കോട് കാനത്തിങ്കാൽ ഗോകുലാക്ഷൻ 52 ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ എ.മുത്തുമണിയാണിയുടെയും വി.മാധവി അമ്മയുടെയും മകനാണ്. ഭാര്യ: സുലോചന. സഹോദരങ്ങൾ: ബാലചന്ദ്രൻ (ഓട്ടോ ഡ്രൈവർ), സുമതി, സുശീല, രാധാകൃഷ്ണൻ (ഗൾഫ്), പരേതയായ രാധാമണി.
0 Comments