Ticker

6/recent/ticker-posts

മാവുങ്കാൽ വനിതാ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തകർപ്പൻ വിജയം

കാഞ്ഞങ്ങാട് : മാവുങ്കാലിലെ ഹോസ്‌ദുർഗ് താലൂക്ക് വനിതാസഹകരണ സംഘത്തിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്വല വിജയം. ബിജെപിയും യുഡിഎഫും തമ്മിലായിരുന്നു മത്സരം. പ്രചരണത്തിൽ ബി.ജെ.പികടുത്ത വെല്ലുവിളി ഉയർത്തിയത്കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിരുന്നു.ഫലം പുറത്ത് വന്നപ്പോൾ യു.ഡി.എഫിലെ എല്ലാവരും മൃഗീയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 1500 ലേറെ പേർ പോൾ ചെയ്ത വോട്ടെടുപ്പിൽ ബി.ജെ.പിയുടെ ഒരു സ്ഥാനാർത്ഥിക്ക് പോലും നൂറ് വോട്ടിനടുത്ത്  എത്താനായില്ല. കോൺഗ്രസ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും ആഹ്ലാദ പ്രകടനം നടത്തി.1992 ൽ സ്ഥാപിതമായ വനിതാസംഘത്തിൽ ആദ്യമായാണ് ഭരണസമിതിയിലേക്ക് മത്സരം നടന്നത്. ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും നടക്കുന്ന തിരഞ്ഞെടുപ്പിൽ പാനൽ തയ്യാറാക്കി പത്രിക നൽകുകയാ ണ് പതിവ്. പാനലിനെതിരെ മറ്റ് പാർട്ടികൾ നോമിനേഷൻ നൽകാറില്ല. രണ്ട് പതിറ്റാണ്ടോളം കാലമായി കോൺഗ്രസ് നേതാവ് ടി.കെ. സുധാകരന്റെ ഭാര്യ എലിസ ബത്താണ് സംഘത്തിൻ്റെ പ്രസിഡൻ്റ്. ബിജെപി ആദ്യ മായി ഇത്തവണ വനിതാസം ഘത്തിൽ മത്സരരംഗത്തിറ ങ്ങുകയായിരുന്നു. പഴയ ഹോസ്‌ദുർഗ് താലൂക്കാണ് പ്രവർത്തനപരിധി. കോൺഗ്രസിൻ്റെ നിയന്ത്രണത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ വൈകീട്ട് 4 മണി വരെയായിരുന്നു തിരഞ്ഞെടുപ്പ്. 4 മണികഴിഞ്ഞ് വോട്ടെണ്ണി. ശക്തമായ പൊലീസ് സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.ആകെ വോട്ട് 3429വോട്ടർമാരാണ് സംഘത്തിനുള്ളത്. ഇതിൽ 1583 പേർ മാത്രമെ വോട്ട് ചെയ്തുള്ളൂ. കോൺഗ്രസ്‌ പാനലിൽ മൽസരിച്ച് ജയിച്ചവരും വോട്ട് നിലയും. പി. പ്രതിഭ 1446, കെ. രേഷ്മ 1443, വി.വി. ഉഷ 1422, അലിസബത്ത് സുധാകരൻ 1421, കെ. പ്രേമ 1414 , പി . എം . അനിത 1413, വി.വി. വിമല 1404, ടി. രമാദേവി 1395, വി. സ്മിത 1394. ബിജെപി പാനൽ പി.വൈ. വിദ്യാലക്ഷ്മി 74, സി.കെ.ശ്രീമ 72, കെ. അനിത 69, പി. അജിത 61, ഇ.വി. പുഷ്പ 60 , പി . പ്രീതി 58, സി. ബിന്ദു 57, എ.ഗിരിജ 57, എ.കെ. ലളിത 55. ഒമ്പതംഗ സീറ്റിൽ ഒരു ദളിത് സംവരണവും 40 വയസിന് താഴെ പ്രായമുള്ളവർക്ക് ഒരു സീറ്റും ബാക്കി ജനറൽ സീറ്റുമാണ്.


Reactions

Post a Comment

0 Comments