കാസർകോട്:ബാങ്കിലടക്കാൻ കൊണ്ട് വന്ന നോട്ടുകൾക്കിടയിൽ നിന്നും അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ കണ്ടെത്തി. കാസർകോട് എം.ജി റോഡിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലടക്കാൻ കൊണ്ട് വന്ന നോട്ടു കെട്ടുകൾക്കിടയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ഒരു ഏജൻസിയിൽ നിന്നും അടക്കാൻ ഇ.കെ.മുനവിർ എന്ന ആൾ കൊണ്ട് വന്ന മൂന്നര ലക്ഷത്തിലേറെ രൂപയിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. ബാങ്കിൻ്റെ ബ്രാഞ്ച് മാനേജർ കിനാനൂർ ചാമക്കുഴിയിലെ എ. ലതിക യുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments