കാഞ്ഞങ്ങാട് : ജീവകാരുണ്യ പ്രവർത്തകനായിരുന്ന
മെട്രോ മുഹമ്മദ് ഹാജിയുടെ പേരിലുള്ള
വെല്‍ഫെയര്‍ ചൈല്‍ഡ്
സ്‌കീമിൽ നിന്നും 15 വയസുകാരിക്ക് ചികിൽസ സഹായം.
കേരളത്തിനകത്തും രാജ്യത്തിന് പുറത്തും നൂറ് കണക്കിന് കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റായിരുന്ന
മെട്രോ മുഹമ്മദ് ഹാജിയുടെ പേരിൽ മകൻ ജലീൽ മെട്രോയാണ് ലക്ഷം രൂപയുടെ സഹായം നൽകിയത്. ഇതിനോടകം ജലീൽ സ്ക്രീം വഴി നിരവധി
പേർക്ക് ചികില്‍സ സഹായം നൽകിയിട്ടുണ്ട്.
നിര്‍ധനരായ കുട്ടികള്‍ക്കുള്ള ചികില്‍സ സഹായം നല്‍കുന്നതാണ് മെ ട്രോ മുഹമ്മദ് ഹാജി വെല്‍ഫയര്‍ ചൈല്‍ഡ് സ്‌കീം . പെൺകുട്ടിക്കുള്ള ചികില്‍സ സഹായം ഹസീന ചിത്താരി ആതിഥി യേമരളുന്ന മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണമെന്റ് വേദിയില്‍ മെട്രോ ഗ്രൂപ്പ് ഡയരക്ടര്‍ കൂടിയായ ജലീല്‍ മെട്രോ നല്‍കി. ചടങ്ങില്‍ മെട്രോ കപ്പ് ഫുട് ബോള്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹസന്‍ യാഫ, കണ്‍വീനര്‍ ബഷീര്‍ ബെങ്ങച്ചേരി, ട്രഷറര്‍ റംഷീദ്, പൂച്ചക്കാട് അബ്ദുറഹ്മാന്‍ , അബ്ദുറഹ്മാന്‍, അബ്ബാസ്, മുഹമ്മദലി പീടികയില്‍, സി.കെ. ആസിഫ്, കബീര്‍ മെട്രോ സംബന്ധിച്ചു.
0 Comments