Ticker

6/recent/ticker-posts

വേഷം മാറിയെത്തിയ പൊലീസ് ചൂതാട്ട സംഘത്തെ പിടികൂടിയതിനെ ചൊല്ലി തർക്കം മൂന്ന് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : ക്ഷേത്രത്തിന് സമീപം
റോഡരികിൽ നിന്നും വേഷം മാറിയെത്തിയ
പൊലീസ് ചൂതാട്ട സംഘത്തെ പിടികൂടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടോത്ത് ക്ഷേത്രത്തിന് സമീപം പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട നാലംഗ സംഘത്തെ 3470 രൂപയുമായി രാജപുരം പൊലീസ് മഫ്ടിയിലെത്തി പിടികൂടുകയായിരുന്നു. ചൂതാട്ടക്കാരെ പൊലീസ് പിടികൂടിയതിനെ അനുകൂലിച്ചും എതിർത്തും ചേരിതിരിഞ്ഞ് വാക്ക് തർക്കമുണ്ടായതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രശ്നത്തിലിടപെടുകയും ജനക്കൂട്ടത്തെ മതിയായ ബലപ്രയോഗത്തിലൂടെ പിരിച്ചു വിടുന്ന സമയം പൊലീസുമായി വാക്ക് തർക്കത്തിലേർപ്പെട്ടവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് പേരെ രാജ പുരം സ്റ്റേഷനിലെത്തിച്ച ശേഷം കേസെടുത്തു. രാതിയോടെയാണ് സംഭവം.
Reactions

Post a Comment

0 Comments