Ticker

6/recent/ticker-posts

ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട് :ചന്ദ്രഗിരി പാലത്തിന്റെ മുകളിൽ
 നിന്നും പുഴയിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇന്ന് ഉച്ചക്കാണ് യുവാവ് പുഴയിൽ ചാടിയത്. പുഴക്കടവിലുണ്ടായിരുന്ന നാട്ടുകാരായ റഹീമും സലീമും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പുഴക്കടവിലുണ്ടായിരുന്ന തോണിയെടുത്ത് പോയാണ് രക്ഷപ്പെടുത്തിയത്. വെള്ളം കുടിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാതെ രക്ഷിക്കാനായി. പ്രഥമ ശുശ്രൂഷ നൽകി ബോധവത്ക്കരണവും നൽകിയ ശേഷമാണ് യുവാവിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്.
Reactions

Post a Comment

0 Comments