തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിച്ച63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യ ചുവടു വെപ്പുമായി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മഹിപാൽ. ഒന്നും രണ്ടും ഇനങ്ങളുമായല്ല ആറിനങ്ങളിൽ മൽസരിക്കാനാണ് മഹിപാലെത്തിയിരിക്കുന്നത്. ആദ്യ ദിനത്തിൽ മത്സരിച്ച അഷ്ടപതിയിലും ലളിതഗാനത്തിലും ഈ കൊച്ചു കലാകാരൻ എ
ഗ്രേഡുകൾ സ്വന്തമാക്കി. മട്ടന്നൂർ കലാമണ്ഡലം അജിത്കുമാറാണ് കഥകളി സംഗീതവും അഷ്ടപതിയും അഭ്യസിപ്പിച്ചത്. ലളിതഗാനത്തിന്റെ ഗുരു തൃക്കരിപ്പൂർ രാജേഷ് ആണ്. നീലേശ്വരം വിപിൻ രാഗവീണയുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ചെറുപ്പത്തിൽ തന്നെ സംഗീതത്തെ നെഞ്ചിലേറ്റി. നിരവധി സമ്മാനങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. ഇന്ന് നിരവധി സ്റ്റേജ് പരിപാടികളിൽ മഹിപാൽ മൽസരിക്കും. ദിവാകരൻ- സൗമ്യ ദമ്പതി കളുടെ മകനാണ്. സഹോദരൻ ദീപക് ദിവാകർ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി.
0 Comments