Ticker

6/recent/ticker-posts

കൂളിയങ്കാലിൽ വീട് തകർന്നു വീണു കുട്ടികൾ ഉൾപ്പെടെ കുടുംബം രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :കൂളിയങ്കാലിൽ അപ്രതീക്ഷിതമായി വീട് തകർന്നു വീണു. കുട്ടികൾ ഉൾപ്പെടെ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. കൂളിയങ്കാൽ മുട്ടും ചിറ റോഡിലെ നൗഷാദിൻ്റെ വീടാണ് തകർന്നത്. ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു വീണു. വീടിന് തട്ടും പുറമുണ്ടായിരുന്നതിനാൽ മേൽക്കൂരയുടെ ഭൂരിഭാഗവും തട്ടും പുറം താങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് കുട്ടികൾ വീടിനുള്ളിൽ കളിക്കുന്നുണ്ടായിരുന്നു. വീട്ടമ്മ കുളിമുറിയിലുമുണ്ടായിരുന്നു. നൗഷാദും സഹോദരിയും പുറത്ത് പോയ സമയത്തായിരുന്നു അപകടം. വലിയ നാശനഷ്ടമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത, വാർഡ് കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞിയും സ്ഥലത്തെത്തി.

Reactions

Post a Comment

0 Comments