കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ ഇന്നലത്തെ മത്സരത്തിൽ റോയൽ സ്റ്റാർ മുട്ടുന്തല (കെ.എം.ജി മാവൂർ ) അരയാൽ ബ്രദേർസ് അതിഞ്ഞാലിനെ (അഭിലാഷ് എഫ്. സി. കുപ്പൂത്ത് ) ഏക പക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യപകുതിയുടെ 21–ാം മിനുട്ടിൽ റോയൽ സ്റ്റാറിന്റെ ജോൺസൺ പന്ത് വലയിലാക്കി. രണ്ടാം പകുതിയിൽ ഇരു ടീമുകളും അറ്റാക്ക് ചെയ്തു തന്നെ കളിച്ചു. അരയാൽ ബ്രദേർസ് ഒന്നാം ഗോളിനരികെ എത്തിയെങ്കിലും പല അവസരങ്ങളും പാഴാക്കി സ്ക്കോർ 1-0 തന്നെ തുടർന്നു. രണ്ടാം പകുതിയുടെ 21–ാം മിനിറ്റിൽ റോയൽ സ്റ്റാർ താരം ഹസ്സൻ ജൂനിയറിന്റെ വക മറ്റൊരു ഗോൾ വലയിൽ കുടുക്കി വിജയം ഉറപ്പിച്ചു. ഇരു ടീമുകളുടെയും സപ്പോർട്ടേഴ്‌സ് തിങ്ങി നിറഞ്ഞ ഗാലറിയിൽ ആവേശത്തിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു. ഇന്നത്തെ മത്സരം റോയൽ സ്റ്റാർ മുട്ടുന്തല (കെ.എം.ജി. മാവൂർ ) ഗ്രീൻ സ്റ്റാർ കളനാട് (എഫ്. സി. കൊണ്ടോട്ടി ).
0 Comments