Ticker

6/recent/ticker-posts

രണ്ട് കുട്ടികളെ കാറിൽ കയറ്റി കൊണ്ട് പോയി പൊലീസിൽ പരാതി

നീലേശ്വരം :രണ്ട് കുട്ടികളെ കാറിൽ കയറ്റി കൊണ്ട് പോയി. സംഭവത്തിൽ കുട്ടിയുടെ മാതാവ് നീലേശ്വരം പൊലീസിൽപരാതി നൽകി. ഇന്നലെ വൈകീട്ട് ചായ്യോത്ത് ആണ് സംഭവം. ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന ആറും പത്തും വയസുള്ള രണ്ട് കുട്ടികളെ കാറിൽ കൂട്ടി കൊണ്ട് പോയതായാണ് പരാതി. ജഴ്സി വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു രണ്ട് യുവാക്കൾ കൂട്ടി കൊണ്ട് പോയത്. ജഴ്സി വാങ്ങി കൊടുത്ത ശേഷം തിരികെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ കുട്ടികളുമായി കാർ മറ്റൊരു വഴിയിലൂടെ ഓടിച്ച് പോവുകയായിരുന്നു. 
ബൈക്കിൽ പോവുകയായിരുന്ന നാട്ടുകാരായ രണ്ട് യുവാക്കൾ
കുട്ടികളെ കാറിൽ കണ്ടതിനെ തുടർന്ന് കാറിനെ പിന്തുടർന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ കാർ യാത്രക്കാരെ തടഞ്ഞുവെച്ചു. വഴി മാറി പോയതാണെന്നും മറ്റൊന്നുമില്ലെന്നാണ് യുവാക്കൾ നാട്ടുകാരോട് പറഞ്ഞത്. ചിലർ യുവാക്കളെ അറിയാമെന്ന് പറഞ്ഞതോടെയുവാക്കളെ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ മറ്റൊന്നുമില്ലെന്നാണ് പൊലീസ് വൃത്തങ്ങളും പറയുന്നത്. എന്നാൽ സംഭവം അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് വരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments