കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ ആറാം ദിവസമായ ഇന്നലെ ജീൻസ് ബല്ലാകടപ്പുറം (യൂറോ സ്പോട്സ് പടന്ന) യുനൈറ്റഡ് കൊളവയലിനെ (മെഡിഗാർഡ് അരീക്കോട് )ടോസിലൂടെ പരാജയപ്പെടുത്തി. കാണികളെയും ആരാധകരെയും ആവേശം കൊള്ളിച്ച മത്സരം ഗാലറിയിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത ജന കൂട്ടമായിരുന്നു. കളി തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപ് തന്നെ ജന ബാഹുല്യം കൊണ്ട് ടിക്കറ്റ് കൗണ്ടർ ക്ലോസ് ചെയ്തിരുന്നു. മത്സര മാമാങ്കത്തിന് വിസിൽ മുഴങ്ങും മുൻപ് തന്നെ ഗാലറിയിൽ ആവേശ കൊടുമുടിയിലായിരുന്നു കാണികളും ആരാധകരും ഗാലറികളിൽ ബാനറുകളും കൊടിതോരണങ്ങളും വർണ്ണാഭമായ കളർ ഫുൾ കൊണ്ടും ബാൻഡ് വാദ്യങ്ങൾ കൊണ്ടും ഫുട്ബാൾ പ്രേമികൾ ആവേശം തീർത്തു. പിന്നീട് ഗാലറിയിലും ഗ്രൗണ്ടിലും കാണികൾ തിങ്ങി നിറഞ്ഞത് കാരണം തൊട്ടടുത്തുള്ള സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കൊണ്ടാണ് മത്സരം വീക്ഷിച്ചത്. ആദ്യ പകുതി പതിനെട്ടാം മിനുട്ടിൽ ജീൻസ് ബല്ലാകടപ്പുറത്തിന്റെ ഗോൾ വലയിലേക്ക് ചീറി പാഞ്ഞു വന്ന പന്ത് ഗോൾ കീപ്പർ തട്ടി മാറ്റിയെങ്കിലും ലക്ഷ്യം തെറ്റാതെ യൂനൈറ്റഡ് കൊളവയൽ താരം അഡാമ ഗോൾ വലയിലേക്ക് ഉഗ്ര ഷോട്ട് പായിക്കുകയായിരുന്നു. ബാക്കിയുള്ള മിനുട്ടുകളിൽ വാശിയേറിയ മത്സരം തന്നെയായിരുന്നു ഇരു ടീമുകളും കാഴ്ച്ച വെച്ചത് രണ്ടാം പകുതി എക്സ്ട്രാ ടൈമിലായിരുന്നു ഗാലറിയെ ഇളക്കി മറിച്ചു കൊണ്ട് ജീൻസ് ബല്ലാകടപ്പുറത്തിന്റെ അനുരാഗ് ഗോൾ തിരിച്ചടിച്ചു സമനിലയിൽ പിടിച്ചു കെട്ടിയത്. പിന്നീട് ടോസിലൂടെ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. മികച്ച കളിക്കാരനായി ബല്ലാകടപ്പുറത്തെ അനുരാഗിനെ തിരഞ്ഞെടുത്തു.
അതിനിടെ കളിക്കിടെ പടക്കം
പൊട്ടിച്ച പത്ത് പേർക്കെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാണികൾക്ക് അപായമുണ്ടക്കുന്നതരത്തിൽ കളിക്കിടയിലും ഇടവേളയിലും പടക്കം
പൊട്ടിച്ചതിനാണ് കേസ്. പടക്കം
പൊട്ടിക്കുന്നത് കണ്ട്
പൊലീസ് സ്ഥലത്തെത്തിയിരുന്നു . എസ് . ഐമാരായ ടി. അഖിൽ, എ.ആർ. ശാർങധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസെത്തിയത്.
ഇന്നത്തെ മത്സരം നെക്ടെൽ ഷൂട്ടേർസ് കാസർകോട് ( ജവഹർ മാവൂർ ) ഷോം സ്‌റ്റിക്കേർസ് എഫ് സി മാണിക്കോത്ത് (സോക്കർ ഷൊർണൂർ ) ഏറ്റുമുട്ടും.
0 Comments