കാഞ്ഞങ്ങാട് :യുവാവിൻ്റെ മൃതദേഹം ചിന്നി ചിതറിയ നിലയിൽ റെയിൽവെ ട്രാക്കിൽ കണ്ടെത്തി. ഉദുമ പള്ളം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് കണ്ടത്. 40 വയസ് തോന്നിക്കുന്ന യുവാവിൻ്റെ താണ് മൃതദേഹം. നടന്ന് പോകുമ്പോൾ തട്ടിയതാണോ ചാടിയതാണോ എന്ന് വ്യക്തമല്ല. രാവിലെ മംഗലാപുരത്തേക്ക് പോയ പാസഞ്ചർ തട്ടിയാണ് മരണം. ലോക്കോ പൈലറ്റ് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. നീല ജീൻസും ഷർട്ടുമാണ് വേഷം. തിരിച്ചറിയാനാവാത്ത വിധം ചിന്നഭിന്നമായ നിലയിലാണ്. ബേക്കൽ എസ്.ഐ എം.വി. രാജൻ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
0 Comments