Ticker

6/recent/ticker-posts

അഡ്വ. സി. കെ. ശ്രീധരൻ്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് കാവലേർപ്പെടുത്തി, ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :അഡ്വ. സി. കെ. ശ്രീധരൻ്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് കാവലേർപ്പെടുത്തി. ദുർഗ ഹയർക്കൻ്ററി റോഡിലെ വീടിനാണ് ഇന്ന് രാവിലെ മുതൽ കാവലേർപ്പടുത്തിയത്. കല്യോട്ട് വിധി വന്നതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. മുൻ കെ.പി.സി.സി വൈസ് പ്രസിഡൻ്റായ സി. കെ. ശ്രീധരൻകോൺഗ്രസ് വിട്ട ശേഷം പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നു.

കല്യോട്ട് ഇരട്ട കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണoൻ്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ 20 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. റമീസ് ആറങ്ങാടി, എം.പി. നൗഷാദ്, നദീർ കൊത്തിക്കാൽ, ഇഖ്ബാൽ വെള്ളിക്കോത്ത്, സലാം മീനാപ്പീസ് ഉൾപ്പെടെയുള്ള വർക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതായും പൂർണമായും ഗതാഗതം സ്തംഭിപ്പിച്ചും ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചെന്നാണ് കേസ്.

Reactions

Post a Comment

0 Comments