കാഞ്ഞങ്ങാട് : രോഗിയായ തൻ്റെ അമ്മ കെ. ബേബിക്ക് വേണ്ടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കണ്ടു. രോഗിയെ പരിച്ചരിക്കുന്നതിനായി എത്തുന്ന സാന്ത്വന പരിചരണ വഹനത്തിന്ന് വീട്ടിലെത്താൻ കഴിയുന്നില്ല.
തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപമാണ് വീട് മതിൽ നിർമ്മിച്ചതിനുശേഷം വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നില്ല.
ഒരു മീറ്റർ വഴി മാത്രമാണ് ആവശ്യം എന്ന് പ്രസിഡൻ്റ് പറഞ്ഞു. രണ്ടാഴ്ചയ്ക്കകം വഴി പ്രശ്നം പരിഹരിക്കാൻ മലബാർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.
വഴി തർക്കവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ അദാലത്തിൽ എത്തിയിരുന്നു. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന പൊതുവഴികൾ തടസ്സപ്പെടുത്തുന്നത് പ്രധാനമായും പരാതികൾ. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന പരാതികളിൽ പരിശോധിച്ച എത്രയും വേഗം നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. നിയമ പ്രശ്നങ്ങൾ ഇല്ലാത്ത പരാതികളിൽ പൊതുവഴി അനുവദിച്ചു നൽകാനും മന്ത്രി നിർദേശിച്ചു.
0 Comments