Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കുളിക്കാൻ പുറത്തിറക്കിയ റിമാൻ്റ് പ്രതി സെല്ലിലേക്ക് സിമൻ്റ് കട്ട എറിഞ്ഞു രണ്ട് തടവുകാർക്ക് പരിക്ക്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കുളിക്കാൻ സെല്ലിൽ നിന്നും പുറത്തിറക്കിയ റിമാൻ്റ് പ്രതിമറ്റൊരു സെല്ലിലേക്ക് സിമൻ്റ് കട്ട എറിഞ്ഞു. ഏറ്കൊണ്ട രണ്ട് സഹ തടവുകാർക്ക് പരിക്കേറ്റു.അടിപിടി കേസിൽ  റിമാൻ്റിൽ കഴിയുന്ന പ്രതിയാണ് അക്രമം നടത്തിയത്. റിമാൻ്റ് തടവുകാരായ ഉണ്ണി മുരുകൻ 35, ഷാജഹാൻ 37 എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജയിൽ അധികൃതർ ജില്ലാ ശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ജയിൽ സൂപ്രൻ്റ് വി.വി. സൂരജിൻ്റെ പരാതിയിൽ ചട്ടഞ്ചാലിലെ മുഹമ്മദ് റഫീഖിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്ന്  രാവിലെ 10 മണിയോടെയാണ് സംഭവം. അകത്തെ ചുമരിൽ നിന്നും പൊട്ടിവീണിരുന്ന സിമൻ്റ് കട്ടയെടുത്ത് സെല്ലിലേക്ക് എറിയുകയായിരുന്നുവെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. ശക്തമായ ഏറിൽ സെല്ലിലെ കമ്പിയിൽ തട്ടി പൊട്ടിയ സിമൻ്റ് കട്ടയുടെ ചീളുകൾ ദേഹത്ത് കൊണ്ടാണ് രണ്ട് തടവുകാർക്കും പരിക്കേറ്റത് .

Reactions

Post a Comment

0 Comments