കാഞ്ഞങ്ങാട് : മാവുങ്കാലിനും കാഞ്ഞങ്ങാടിനുമിടയിൽ ബസിൽ യാത്രക്കിടെ വയോധികയുടെ രണ്ടര പവൻ വരുന്ന സ്വർണമാല നാടോടി സ്ത്രീകൾ കവർന്നു. മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിയായ 75 വയസ് വരുന്ന വയോധികയുടെ ആഭരണമാണ് കവർന്നത് കഴുത്തിൽ നിന്നും ആഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ഫാത്തിമ ബസിലാണ് പിടിച്ചു പറി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കാഞ്ഞങ്ങാട് സ്റ്റാൻ്റിൽ ബസിറങ്ങിയ ശേഷമാണ് ആ ഭരണം നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് ബസ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ബസിലെ സി സി ടി വി ക്യാമറ പരിശോധിച്ചു. കോട്ടപ്പാറയിൽ നിന്നും കയറിയ മൂന്ന് നാടോടി സ്ത്രീകളാണ് ആഭരണം കവർന്നതെന്ന് വ്യക്തമായിട്ടുണ്ട്. മാല പൊട്ടിക്കുന്ന ദൃശ്യം ബസിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാടോടി സ്ത്രീകളെ കണ്ടെത്താൻ പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments