കാഞ്ഞങ്ങാട് : സ്വകാര്യ
ബസിൽ നിന്നും കളഞ്ഞുകിട്ടിയകോളേജ് വിദ്യാർത്ഥിനിയുടെ ഒരു പവൻ സ്വർണാഭരണം തിരികെയെത്തിച്ച് നൽകി ബസ് ജീവനക്കാർ.നെഹ്റു കോളേജ് മൂന്നാം വർഷ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥിനിപിലിക്കോട് കണ്ണൻകൈയിലെ അനശ്വരക്കാണ് ആഭരണം തിരികെ ലഭിച്ചത്. കാഞ്ഞങ്ങാട് നിന്നും വെള്ളച്ചാൽ വഴി പയ്യന്നൂരിലേക്ക്പോകുന്ന ശ്രീ മുത്തപ്പൻ ബസിൽ നിന്നു മാണ് ജീവനക്കാർക്ക് ഇന്നലെ ആഭരണം കളഞ്ഞു കിട്ടിയത്. ഇന്നലെ കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്ന യാത്രക്കിടെയായിരുന്നു അനശ്വരയുടെ ആഭരണം നഷ്ടപ്പെട്ടത്. ബസ് ഡ്രൈവർ പുല്ലൂരിലെ
സബിൻ കണ്ടക്ടർ നീലേശ്വരം സ്വദേശി
അഭിജിത് ക്ലീനർ
അജ്മൽ പയ്യാവൂർ എന്നിവർ ചേർന്ന്ഇന്ന് രാവിലെ ചെറുവത്തൂർ സ്റ്റാൻ്റിൽ വെച്ച് അനശ്വരക്ക് ആഭരണം തിരിച്ചു നൽകി.
0 Comments