Ticker

6/recent/ticker-posts

മൂന്ന് പേരെ തെരുവ് നായകൾ ആക്രമിച്ചു വീട്ടമ്മയുടെ മുഖം കടിച്ച് പറിച്ചു

കാഞ്ഞങ്ങാട് : മൂന്ന് പേരെ തെരുവ് നായകൾ ആക്രമിച്ചു. വീട്ടമ്മയുടെ മുഖം നായ കടിച്ച് പറിച്ചു. നായ്ക്കൾക് പേ ഉണ്ടോ എന്ന ഭീതിയിലാണ് നാട്ടുകാർ. ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ ശുപതിക്ക് സമീപം തോയമ്മൽ ഭാഗത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. തോയമ്മൽ രവി 54, പുതുവൈ സ്വദേശിചന്ദ്രിക 53, ജില്ലാ ശുപതിക്ക് സമീപത്തെ അനിത 55 എന്നിവർക്കാണ് കടിയേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് നായ ആക്രമണം. മൂവരെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കാലിനുംകൈക്കുൾപെടെ പരിക്കേറ്റു.അക്രമകാരികളായ തെരുവ് പട്ടികൾ മൂലം പുറത്തിറങ്ങാൻ കഴിയാതിരിക്കുകയാണ്  പ്രദേശം. തോയമ്മൽ കാഞ്ഞങ്ങാട് സൗത്ത് ഭാഗത്ത് നാട്ടുകാർ ഭീതിയിലായത്. രാവിലെ കതക് തുറക്കുമ്പോൾ ഉമ്മറത്ത് തെരുവ് നായ് കൂട്ടത്തെയാവും കാണുക. പകൽ മുഴുവനും രാത്രി വൈകിയും റോഡരികിലും വീടുകളുടെ പരിസരങ്ങളിലും അലയുന്ന നായക്കൂട്ടങ്ങളുടെ ഭീഷണി മൂലം കുട്ടികളെ വീടുകളിൽ നിന്നും പുറത്തിറക്കാൻ ഭയക്കുകയാണ് കുടുംബം. നായകൾ അക്രമവാസന കാട്ടുന്നതാണ് ഭീതി പരത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പട്ടിശല്യം രൂക്ഷമാണെന്ന പരാതിയുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പുതിയ കോട്ട ഭാഗത്തും കാഞ്ഞങ്ങാട് ടൗണിലെ വിവിധ ഭാഗങ്ങളിൽ പട്ടി ശല്യം രൂക്ഷമാണ്. കോടോം - ബേളൂർ പഞ്ചായത്തിൽ അമ്പലത്തറ, മൂന്നാം മൈൽ, ഇരിയ, അട്ടേങ്ങാനം, തട്ടുമ്മൽ, ഒടയംചാൽ, ചുള്ളിക്കര ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി. റോഡിൽ തമ്പടിക്കുന്ന നായക്കൂട്ടങ്ങൾ വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ഒരേ പോലെ ഭീഷണിയായി. സ്കൂളിലേക്ക് പോകുന്ന കുട്ടികളും ഭീതിയിലാണ്.

Reactions

Post a Comment

0 Comments