കാഞ്ഞങ്ങാട് :പുലർച്ചെ ബേക്കൽ പുഴയിൽ നിന്നും വാരിയ മണലുമായി പോവുകയായിരുന്ന ടിപ്പർ ലോറി പൊലീസ് പിടിയിൽ. പൊലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3.45 ന് കരുവാക്കോട് നിന്നും ബേക്കൽ എസ്.ഐ സതീശൻ്റെ നേതൃത്വത്തിലാണ് ലോറികസ്റ്റഡിയിലെടുത്തത്. പാക്കം ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി . രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ഉടൻ ഡ്രൈവർ ലോറി നിർത്തി പിറക് വശത്ത് കൂടെ ഓടി രക്ഷപ്പെട്ടു. ലോറികസ്റ്റഡിയിലെടുത്ത് കേസെടുത്തു.
0 Comments