അഛനെ തലക്കടിച്ച് കൊന്ന മകനെ ഇന്ന് പുലർച്ചെ കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കരയിലെ കെ.ടി. പ്രമോദ് 40 ആണ് ജീവനൊടുക്കിയത്. എരോൽ കുന്നുമ്മലിൽ ആണ് മരിച്ച നിലയിൽ കണ്ടത്. മുൻ ഭാര്യാവീട്ടിലെ കിണറിൽ വെള്ളം കോരുന്ന കയറിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. 2024 ഏപ്രീൽ ഒന്നിന്
പിതാവ് അപ്പക്കുഞ്ഞിയെ 67 വീട്ടിനുള്ളിൽ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയാണ്. ഗൾഫിലായിരുന്ന പ്രമോദ് നാട്ടിലെത്തി ഒരാഴ്ചക്ക് ശേഷമാണ് കൊല നടത്തുന്നത്. ആദ്യം പിതാവിനെ ക്രൂരമായി മർദ്ദിച്ചു. ഈ സംഭവത്തിൽ പ്രമോദിൻ്റെ പേരിൽ ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ആശുപതിയിൽ നിന്നും ചികിൽസ തേടി മടങ്ങിയതിന് പിന്നാലെ പള്ളിക്കര ആഞ്ജനേയ തീയറ്ററിന് സമീപത്തെ വീടിൻ്റെ വാതിൽ പിക്കാസ് കൊണ്ട് പൊളിച്ച ശേഷം പിതാവിനെ അടിച്ച് കൊല്ലുകയായിരുന്നു. ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രമോദ് ജാമ്യത്തിലായിരുന്നു. പ്രമോദുമായി ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. ഒരു കുട്ടിയുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് പ്രമോദ് ജീവനൊടുക്കിയത്. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി.
0 Comments