കാഞ്ഞങ്ങാട്: പരപ്പ കനകപ്പള്ളിയിൽ
യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം വൈസ്പ്രസിഡൻ്റ് വി.എം . ഷനോജ് മാത്യുവിന് 32 തലക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. നെൽസൻ, മകൻ ഷാറോൺ എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത്.
ഞായറാഴ്ച ഉച്ച 12.30 ന് ആണ് ഷനോജിന് കുത്തേറ്റത്. കനക പ്പള്ളിയിലെ സെൻ്റ് മാർട്ടിൻ ഡി പോറസ് ചർച്ചിൽ കുടുംബത്തോടൊപ്പം കുറുബാന കഴിഞ്ഞ് തിരിച്ച് വരവെ പള്ളി ഗ്രൗണ്ടിൽ വെച്ച് പിടിച്ചു നിർത്തി കത്തി പോലുള്ള ആയുധം ഉപയോഗിച്ച് തലക്ക് കുത്തി, തുണിയിൽ പൊതിഞ്ഞ കല്ല് കൊണ്ട് വലതു ചെവിക്ക് മുകളിലടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. എന്നാൽ രാഷ്ട്രീയ വിരോമാണ് അക്രമത്തിന് കാരണമെന്ന് ഷനോജ് മാത്യു പൊലീസിനോട് പറഞ്ഞു. ജില്ലാ ശുപതിയിൽ ചികിൽസയിലുള്ള ഷനോജ് മാത്യുവിൻ്റെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്.
0 Comments