കാഞ്ഞങ്ങാട് : സ്ത്രീകൾക്കും കുട്ടികൾക്കും പകുതി വിലക്ക് ലാപ്പ്ടോപ്പ്, സ്കൂട്ടി, തയ്യൽ മെഷീൻ, സ്കൂൾ കിറ്റ് ഉൾപ്പെടെ വാഗ്ദാനം നടത്തിയ നിക്ഷേപതട്ടിപ്പിൽ കാസർകോട് ജില്ലയിലെ 150 ലേറെ പേർ കുടുങ്ങിപണം നഷ്ടപ്പെട്ടു. മുക്കാൽ കോടിയോളം രൂപയാണ് ഇവർക്കെല്ലാമായി നഷ്ടപ്പെട്ടത്. കാഞ്ഞങ്ങാട് മോനാച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ എക്കണോമിക്സ് ഡവലപ്പ്മെൻ്റ് എന്ന സംഘടന വഴിപണം അടച്ച 106 പേർക്ക് സാധനങ്ങൾ ലഭിക്കാനുണ്ട്. 41 ലക്ഷം രൂപ അടച്ചതിൻ്റെ സാധനങ്ങളാണ് കിട്ടാനുള്ളത്.39 സ്കൂട്ടി കൾക്കും 67 ലാപ്പ്ടോപ്പുകൾക്കു മായാണ് പണം അടച്ചത്. 2023 മുതൽ പണം അടച്ചതിൽ ആയിരത്തോളം പേർക്ക് ആവശ്യപ്പെട്ട സാധനങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. 700 തയ്യൽ മെഷീനുകൾ, 161 ലാപ്പ്ടോപ്പുകൾ, 5 വാട്ടർ ഫ്യൂരിഫെയർ, 132 സ്കൂൾ കിറ്റുകൾ, 6 ലക്ഷത്തിൻ്റെ ജൈവ വളങ്ങൾ മൂന്ന് ലക്ഷത്തിനും ലഭിച്ചു. അവസാനം പണം അടച്ച വർക്കാണ് സാധനങ്ങൾ ലഭിക്കാതെ വന്നത്. മോനാച്ച സോഷ്യൽ എക്കണോമിക്സ് ഡവലപ്മെൻ്റ് ഡയറക്ടർ രാമകൃഷ്ണൻ മോനാച്ച ജില്ലാ പൊലീസ് മേധാവി, ഐജി , മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി. അനന്ത് കൃഷ്ണൻ, അനന്ത കുമാർ ഉൾപെടെ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയത്. ബദിയഡുക്ക മാർത്തടുക്കയിലെ മൈത്രി എന്ന സംഘടന വഴി അപേക്ഷിച്ച നിരവധി പേർക്കും സാധനങ്ങൾ ലഭിക്കാനുണ്ട്. ലാപ്പ്ടോപ്പിന് വേണ്ടി അടച്ച 5 35000 രൂപയും മറ്റ് സാധനങ്ങൾക്കായി അടച്ച 2092000 രൂപയും ഇവർക്ക് നഷ്ടമായി. 11 7 ലാപ്പ്ടോപ്പ് 40 ടൂ വീലർ, 5 46സ്കൂൾ കിറ്റുകൾ,180 തയ്യൽ മെഷീനുകൾ, 5 വാട്ടർ ഫ്യൂരിഫെയർ സംഘടന വഴി ഇവർക്ക് ലഭിച്ചിരുന്നു. മെെത്രിയുടെ പ്രസിഡന്റ് പ്രസാദ് 5 ണ്ഡാരി, സെക്രട്ടറി മുഹമ്മദ് ഷെരീഫും മുഖ്യമന്ത്രി, സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്ക് പരാതി നൽകി. കാസർകോട് ഹെൽത്ത് ലൈൻ വഴി നിരവധി പേർ ഇതിൽ അംഗമായി പണമടച്ചിരുന്നു. എന്നാൽ ഇവർക്ക് എല്ലാം സാധനങ്ങൾ ലഭിച്ചിരുന്നു. സംഘടന വഴി അപേക്ഷ നൽകിയ വർക്ക് ആർക്കും സാധനങ്ങൾ ലഭിക്കാനില്ലെന്ന് സംഘടനയുടെ ഡയറക്ടർ മോഹനൻ മാങ്ങാട് അറിയിച്ചു. എൻജിഒകോൺഫഡറേഷന് കീഴിലുള്ള ഈ മൂന്ന് ചാരിറ്റിസംഘടനകൾ വഴിയായിരുന്നു സാധനങ്ങൾ വിതരണം ചെയ്തിരുന്നത്.
0 Comments