കാഞ്ഞങ്ങാട് : ക്ഷേത്ര ജീവനക്കാരൻ്റെ 43,000 രൂപയടങ്ങിയ ബാഗും മൊബൈൽ ഫോണും മൂന്നംഗ സംഘം
കവർന്നു. മോഷ്ടാക്കൾ ബാഗുമായി രക്ഷപെടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഉദുമ
ഉദയമംഗലം ക്ഷേത്രത്തിലെ സേവാ ക്ലാർക്ക് പടിഞ്ഞാർ തെരുവിലെ സി. ബാലകൃഷ്ണൻ്റെ പണവും
ഫോണുമാണ് നഷ്ടപ്പെട്ടത്.
സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന
പണവും ഫോണു മടങ്ങിയ ബാഗാണ് മോഷണം പോയത്. ഇന്ന്
ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.
ഉച്ച പൂജക്ക് ക്ഷേത്ര നട അടച്ച ശേഷം ക്ഷേത്ര കൗണ്ടറിലെ വരുമാനത്തിൻ്റെ
ഒരു ഭാഗം ഉദുമ സഹകരണ ബാങ്കിൽ ഉച്ചയ്ക്ക അടച്ചിരുന്നു. ക്ഷേത്രത്തിലെ ചെലവുകൾക്കായി 20000 രൂപ ബാഗിൽ സൂക്ഷിച്ചതായിരുന്നു. ഇതടക്കം 43000 രൂപ ബാഗിലുണ്ടായിരുന്നു. ബാലകൃഷ്ണൻ സ്കൂട്ടർ തകരാർ ആയതിനെ തുടർന്ന് ഉദുമയിലെ മെക്കാനിക്കിനെത്തിച്ച സമയത്താണ് കവർച്ച. ഗ്യാരേജിൻ്റെ മുന്നിൽ വെച്ച വാഹനത്തിൽ നിന്നാണ് മോഷണം. രണ്ട് ബൈക്കുകളിലെത്തിയ മോഷ്ടക്കൾ കവർച്ച നടത്തി മടങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.
ഒരാൾ റോഡിൻ്റെ കിഴക്ക് ഭാഗത്ത് ഇരു ചക്ര വാഹനവുമായി കാത്തുനിന്നു. റോഡിൻ്റെ പടിഞ്ഞാറ് വശത്ത് മറ്റൊരു വാഹനവും നിർത്തിയിട്ടിരുന്നു. ഏറെ നേരം ഈ സംഘം
വഴിയരികിൽ കാത്തു നിന്നതായും സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. മോഷ്ടിച്ച ബാഗുമായി വന്ന പ്രതി സംസ്ഥാന പാത മുറിച്ച് കടന്ന് കാത്തു കിടന്ന ബൈക്കിൽ കയറി പാലക്കുന്ന് ഭാഗത്തേക്ക് ആണ് പോയത്. മൂന്നാമാൻ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ പിന്നാലെ പോകുന്നതും ക്യാമറ ദൃശ്യങ്ങളിലുണ്ട്. ബാലകൃഷ്ണൻ വീട്ടിലെത്തിയ ശേഷം നാല് മണിയോടെ
ക്ഷേത്രത്തിലേക്ക് പുറപ്പെടാൻ നോക്കുമ്പോഴാണ് ബാഗും പണവും
മോഷണം പോയ വിവരം അറിയുന്നത്.
0 Comments