കാഞ്ഞങ്ങാട് : പണം വെച്ച് ചൂതാട്ടത്തിലേർപെട്ട മൂന്നു പേരെ വെള്ളരിക്കുണ്ട് എസ്ഐ എം.വി. വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് തെക്കേ ബസാർ പന്നിത്തടം റോഡ് ജംഗ്ഷനിൽ ചീട്ടു കളി ചൂതാട്ടത്തിലേർപെട്ട
കള്ളാർ സ്വദേശി ടിജോയ് കുര്യൻ, കൂരാംകുണ്ട് സിബി ജോസഫ്, പാണത്തൂർ കെ.എം. ജിമ്മിച്ചൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയിരം രൂപ പിടികൂടി. കേസെടുത്തു.
0 Comments