Ticker

6/recent/ticker-posts

മഡിയനിൽ മുജാഹിദ് പരിപാടി തടഞ്ഞു

കാഞ്ഞങ്ങാട് :മഡിയനിൽ മുജാഹിദ്
 പരിപാടി നാട്ടുകാർ തടഞ്ഞു. ഇതേ തുടർന്ന് സംഘർഷമുണ്ടായതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാത്രിയാണ് സംഭവം. വിഘടിത സമസ്തക്ക് മറുപടി ഒന്നാം ഖണ്ഡനം എന്ന പേരിലായിരുന്നു പരിപാടി. സലഫി മസ്ജിദിൻ്റെ നേതൃത്വത്തിൽ മുനീർ ശറഫിയുടെ പ്രഭാഷണമുണ്ടാകുമെന്ന് മുൻകൂട്ടി പോസ്റ്റർ പുറത്തിറക്കിയിരുന്നു. മഡിയൻ പള്ളിക്ക് സമീപം റോഡരികിൽ പരിപാടി നടത്തുന്നതാണ് തടഞ്ഞത്. വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മഡിയൻ ജമാഅത്തിന് കീഴിലുള്ള വർ പ്രതിഷേധവുമായി വന്നത്. പൊലീസ് ഇടപെട്ടതോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് പിന്നീട് പരിപാടി മാറ്റി നടത്തി.
Reactions

Post a Comment

0 Comments