Ticker

6/recent/ticker-posts

ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്നും സ്വർണവും പണവും ഫോണും മോഷ്ടിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ

കാസർകോട്:ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്നും സ്വർണഭരണവും പണവും
മൊബൈൽ ഫോണും മോഷ്ടിച്ച മൂന്ന് നാടോടി യുവതികൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി രാജഗോപാലിലെ സുമതി 34, രഞ്ജിത 32,പാർവതി 42 എന്നിവരാണ് അറസ്റ്റിലായത്. കുഞ്ചത്തൂരിൽ വെച്ചാണ് ബസ് യാത്രക്കാരിയുടെ 8000 രൂപയും സ്വർണവും ഫോണും കവർന്നത്. ഇവർക്കൊപ്പം പ്രവർത്തിക്കുന്ന വൻ മോഷണ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉപ്പളയിൽ നിന്നും ഇന്ന് വൈകീട്ടാണ് പ്രതികൾ പിടിയിലായത്. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, സിവിൽ ഓഫീസർമാരായ
സജിത്ത്, വിജയൻ, വന്ദന, സോണിയ, ഗ്രീഷ്മ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments