കാഞ്ഞങ്ങാട് : ദേശീയ പാതയിൽപടന്നക്കാട് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശി മൃദുൽ, പടന്നക്കാട് കരുവളത്തെ ആശിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവശങ്ങളിലേക്കും പോവുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് തകരുകയായിരുന്നു. സാരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്കാണ് അപകടം.
0 Comments