കാഞ്ഞങ്ങാട് :
ടൂറിസ്റ്റ് ബസിൽ ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി. ചിറ്റാരിക്കാൽ കമ്പല്ലൂരിലെ രാജ് കുമാറിൻ്റെ മകൻ അജയകുമാറിനെ 21 യാണ് കാണാതായത്. കഴിഞ്ഞ നവംബർ 28 മുതലാണ് കാണാതായത്. അന്ന് രാത്രി 9 മണിയോടെ വീട്ടിൽ നിന്നും പോയതാണ്. ടൂറിസ്റ്റ് ബസിൽ ജോലിക്ക് പോവുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. പിന്നീട് ഒരു വിവരവുമില്ലാതായതോടെ മാതാവ് പി.വി. പത്മിനി ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകി. പൊലീസ്കേസെടുത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെനേതൃത്വത്തിൽ അന്വേഷിക്കുന്നു.
0 Comments