Ticker

6/recent/ticker-posts

മഞ്ഞംപൊതി കുന്നിൽ തീപിടുത്തം ഒരേക്കറോളം കത്തി

കാഞ്ഞങ്ങാട് : മാവുങ്കാൽമഞ്ഞംപൊതി കുന്നിൽ തീപിടുത്തം. സ്വകാര്യ വ്യക്തി യുടെ അടക്കം
ഒരേക്കറോളം സ്ഥലം കത്തി നശിച്ചു. ചെറിയ മരങ്ങൾക്ക് ഉൾപെടെ തീ പിടിച്ചു. ഇന്ന് ഉച്ചക്ക് ശേഷമാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സ് വാഹനങ്ങൾക്ക് പോകാനായില്ല. തുടർന്ന് ചെറിയ വാഹനങ്ങളെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളിൽ തീയണച്ചു. മാവുങ്കാൽ ലയൺസ് ക്ലബ്ബിന് സമീപത്തേക്ക് തീ പടർന്നു. ഫയർ
ഫോഴ്സ് ഉദ്യോഗസ്ഥരായ
ഗണേശൻ കിണറ്റിൻകര,
അർജ്ജുൻ കൃഷ്ണ,
മുകേഷ്, ഹോം ഗാർഡ്മാരായ രാമചന്ദ്രൻ, സന്തോഷ് എന്നിവർ നാട്ടുകാരുടെ സഹായത്താടെ തീ അണച്ചു.
Reactions

Post a Comment

0 Comments