എം.ഡി.എം. എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ആര്യടുക്കത്തെ റിസ്വാനെ 27 വീട്ടിൽ നിന്നും മേൽപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തു. 0.330 ഗ്രാം എം.ഡി.എം എ യുമായാണ് അറസ്റ്റ് ചെയ്തത്. ബാരമുക്കുന്നോത്തെ വീട്ടിൽ നിന്നും മേൽപ്പറമ്പ പൊലീസ് 11.190 കിലോഗ്രാം കഞ്ചാവ് പിടികൂടി. മുക്കുന്നോത്തെ സമീർ സഹോദരൻ മുനീർ എന്നിവർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തി. പ്രതികളെ പിടികൂടാനായില്ല. രഹസ്യ വിവരത്തെ തുടർന്ന് വീട് റെയിഡ് ചെയ്താണ് കഞ്ചാവ് പിടിച്ചത്. ഇരു നില വീട്ടിലെ മുകൾ നിലയിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു.
0 Comments