Ticker

6/recent/ticker-posts

പള്ളിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വയോധികനെ വളഞ്ഞിട്ട് ആക്രമിച്ചു ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :വയോധികനെ റോഡിൽ വളഞ്ഞിട്ട് ആക്രമിച്ചു. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉദുമ പാക്യരയിലെ കെ.എം. അബ്ദുള്ള ഹാജിക്ക് 73നേരെയാണ് ആക്രമണം. വയോധികനെ ആക്രമിച്ചതിന്
പള്ളം സ്വദേശികളായ ഇബ്രാഹീം, മുനീർ,റസാഖ്, റാഷിദ്, പാക്യരയിലെ
 ആമുഹാജി, കുന്നിലെ റഷീദ് ഇസ്മയിൽ എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പള്ളിയിൽ പോകുന്ന വഴിയിൽ വെച്ച് മുഖത്തും തലക്കും പുറത്തും അടിച്ചു. നിലത്ത് തളർന്നു വീണപ്പോൾ കത്തി പോലുള്ള സാധനം കൊണ്ട് കാലിൽ കുത്തി, മുഖത്ത് കുത്താൻ ശ്രമിച്ചതായാണ് പരാതി. പള്ളിയുടെ പഴയ കമ്മിറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയത് ഇപ്പോഴത്തെ കമ്മിറ്റിക്ക് ഇഷ് മില്ലാത്തതാണ് അക്രമിക്കാൻ കാരണമെന്ന് അബ്ദുള്ള ഹാജി പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments