കാസർകോട്:സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാവിനെ തേടി പത്തനംതിട്ടയിൽ നിന്നും 500 കിലോമീറ്ററോളം സഞ്ചരിച്ച് ഇന്ന് രാവിലെ കാസർകോടെത്തിയ 13 വയസുകാരിയെ റെയിൽവെ പൊലീസ് കണ്ടെത്തി. മലബാർ എക്സ്പ്രസിന് വന്ന് രാവിലെ കാസർകോട് സ്റ്റേഷനിലിറങ്ങിയ പെൺകുട്ടിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ മുതൽ കുട്ടിയെ കാൺമാനില്ലായിരുന്നു. അടൂർ പാെലീസ് ഇത് സംബന്ധിച്ച് കേസെടുത്ത് എല്ലാ ജില്ലകളിലേയും റെയിൽവെ പൊലീസിന് വിവരം നൽകിയിരുന്നു. ഇതനുസരിച്ച് ട്രെയിനുകളിൽ കാസർകോട് റെയിൽവെ എസ്.ഐ പ്രകാശൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തവെ ഒരു പെൺകുട്ടി തനിച്ച് ട്രെയിൻ ഇറങ്ങി വരുന്നത് കണ്ടു. ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പേരും മേൽവിലാസവും മാറ്റി പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. പെൺകുട്ടിയെ കൂട്ടി കൊണ്ട് പോകാൻ കാമുകനെന്ന് പറയുന്ന യുവാവിൻ്റെ സുഹൃത്ത് കാസർകോട് റെയിൽവെ സ്റ്റേഷനിലെത്തിയിരുന്നുവെങ്കിലും യുവാവിനെ പിടികിട്ടിയില്ല. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ട്. അടൂർ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ ചൈൽഡ് ലൈനിനെ ഏൽപ്പിക്കുമെന്ന് റെയിൽവെ പൊലീസ് പറഞ്ഞു.
0 Comments