കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജലെ കാത്ത് ലാബ് ടെക്നീഷ്യനെതിരെ പീഡന പരാതിയുമായി 12 വിദ്യാർഥിനികൾ.
കാർഡിയാക് വാസ്കുലർ ടെക്നീഷ്യൻ ശ്രീജിത്തിനെതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ 15 വർഷമായി താത്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് ശ്രീജിത്ത്. കാത്ത് ലാബിൽ എത്തുന്ന വിദ്യാർഥികളോട് ലാബ് ടെക്നീഷ്യൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പലഘട്ടങ്ങളിലായാണ് വിദ്യാർഥിനികൾക്ക് മോശം അനുഭവം ഉണ്ടായത്.പരാതിക്ക് പിന്നാലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
0 Comments