കാഞ്ഞങ്ങാട് : ചിറ്റാരിക്കാൽ കാറ്റാംകവലയിൽ സ്‌കൂട്ടി മറിഞ്ഞു മൂന്നര വയസുകാരി മരിച്ചു. കമ്പല്ലൂർ കാക്കക്കുന്നു സ്വദേശി സാജൻ -നിസിയ ദമ്പതികളുടെ മകൾ സെലിൻ മേരി ആണ് മരിച്ചത്. അപകടത്തിൽ സെലിന്റെ അമ്മ നിസിയ, നിസിയയുടെ മാതാവ് രാജി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കുഞ്ഞു റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റാണ് മരണം സംഭവിച്ചത്
അപകടത്തിൽ പെട്ട മൂന്ന് പേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
അമ്മയും അമ്മൂമയും ചെറുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും സഞ്ചരിച്ച സ്കൂട്ടി നിയന്ത്രണം തെറ്റി റോഡരികിലെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഇന്ന്
രാത്രി 7.30 മണിയോടെയാണ് അപകടം.
0 Comments