Ticker

6/recent/ticker-posts

വംശനാശ ഭീഷണി നേരിടുന്ന മിസ് കേരള മൽസ്യത്തെ ഉൾപ്പെടെ വേട്ടയാടി കൊന്ന നാല് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :വംശനാശ ഭീഷണി നേരിടുന്ന മിസ് കേരള മൽസ്യത്തെ ഉൾപ്പെടെ വേട്ടയാടി കൊന്ന നാല് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. പ്രതികളെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.പനത്തടി ഫോറസ്റ്റ് സെക്ഷനിലെ പാണത്തൂർ മഞ്ഞടുക്കം പുഴയിൽ അനധികൃതമായി കടന്ന് ആണ് വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെട്ട മിസ് കേരള എന്നറിയപ്പെടുന്ന മീൻ ഉൾപ്പെടെ പലതരം പുഴ മീനുകളെ പിടിച്ചത്.
തോട്ട ഉപയോഗിച്ച് ആയിരുന്നു മീൻ പിടുത്തം.
ഭക്ഷ്യ ആവശ്യത്തിനുവേണ്ടി കൊല്ലുകയും പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ദോഷകരമായ വിധം സ്ഫോടക വസ്തുവായ തോട്ട ഉപയോഗിക്കുകയും ചെയ്തതായി പ്രതികൾക്കെതിരെ കുറ്റം ചുമത്തി. പാണത്തൂർ കരിക്കെ തോട്ടത്തിൽ താമസിക്കുന്ന യൂനസ് 36,നിയാസ് 29 എന്നിവരെയും പാണത്തൂർ പരിയാരത്തെ സതീഷ് ദു, ബാപ്പുങ്കയത്തെ  അനീഷ്  38എന്നിവരെയാണ് അറസ്ററ് ചെയ്തത്. പനത്തടി ഫോറസ്റ്റ് സെക്ഷൻ സ്റ്റാഫ് ബീറ്റ് സന്ദർശനത്തിനിടെയാണ് പ്രതികൾ പിടിയിലായത്. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. 13 മൽസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ, ബീറ്റ് ഓഫീസർമാരായ വി. വി. വിനീത്, ജി.എഫ്. പ്രവീൺ കുമാർ, എം. എസ്.
സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments