Ticker

6/recent/ticker-posts

റിസോർട്ടിൽ ഫ്രെണ്ട്സ് പാർട്ടിക്കിടെ 28 കാരൻ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്:റിസോർട്ടിൽ ഫ്രെണ്ട്സ് പാർട്ടിക്കിടെ 28 കാരൻ കുഴഞ്ഞുവീണ് മരിച്ചു. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം ഉദുാവർ പത്താം മൈലിലെ ലത്തീഫ് മൻസിലിൽ ഹസൈനാറിൻ്റെ മകൻ അഹമ്മദ് ഹസ്സൻ ആണ് മരിച്ചത്. മൂഡംബയലിലെ റിസോർട്ടിൽ നടന്ന ഫ്രെണ്ട്സ് പാർട്ടിക്കിടെയാണ് കുഴഞ്ഞുവീണത്. ഇന്നലെ രാവിലെ 10.30 മണി മുതലായിരുന്നു പരിപാടി. ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടത്. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments