കാസർകോട്:ഭീകരാക്രമണ സമയത്ത് കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 35 ഓളം പേർ ജമ്മു കശ്മീരിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഭീകരാക്രമണം നടന്ന കാശ്മീരിലെ പഹൽ ഗാമിൻ്റെ ചുറ്റളവിൽ കാഞ്ഞങ്ങാട്ടെയും മലയോരത്തു നിന്നുള്ള വിനോദയാത്ര സംഘവുമുണ്ടായിരുന്നു.ഭീകരാക്രമണം നടന്ന പ്രദേശത്തിന് 12 കിലോമീറ്റർ പരിധിയിലായിരുന്നു ഇവർ. കുറ്റിക്കോലിലെ ട്രാവൽ ഏജൻസി വഴി പോയ 22 പേർ ഈ ഭാഗത്ത് ഉണ്ടായിരുന്നു. ഇവർ
സുരക്ഷിതരായി ജമ്മുവിൽ എത്തിയതായി വിവരം ലഭിച്ചു.കോടോം ബേളൂർ, പനത്തടി, കള്ളാർ, കുറ്റിക്കോൽ, ബേഡടുക്ക പഞ്ചായത്തുകളിൽ നിന്നും പോയ സംഘമാണ് ഇവർ.ജമ്മുവിലുള്ള സംഘം ഉടൻ നാട്ടിലേക്ക് തിരിക്കും. നീലേശ്വരത്ത് നിന്നും പോയ ഒമ്പതംഗ കുടുംബവും പരപ്പ സ്വദേശിയും ചുറ്റളവിൽ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും സുരക്ഷിതരാണ്.
0 Comments