Ticker

6/recent/ticker-posts

യുവതി ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് പാറപ്പള്ളി സ്വദേശിക്ക് ഗുരുതരം

കാഞ്ഞങ്ങാട് :യുവതി ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് പാറപ്പള്ളി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പള്ളിയിലെ ടി.കെ. അഷറഫിനാണ് 48 പരിക്കേറ്റത്. പാണത്തൂർ സംസ്ഥാന പാതയിൽ ആനന്ദാശ്രമത്തിനും നെല്ലിത്തറക്കുമിടയിലെ ഇറക്കത്തിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക്
ബൈക്ക് ഓടിച്ച് പോവുകയായിരുന്നു മൽസ്യ വിൽപ്പനക്കാരനായ അഷറഫ്. മൂന്നാം മൈൽ ഭാഗത്തേക്ക് ഓടിച്ച് വന്ന സ്വിഫ്ററ് കാർമറ്റൊരു വാഹനത്തെ മറികടന്ന് വന്ന് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ അഷറഫ് ഐ.സി.യു വിലാണുള്ളത്.
Reactions

Post a Comment

0 Comments