സൈസ് ഉദ്യോഗസ്ഥർ
60 പവൻ സ്വർണാഭരണങ്ങൾ പിടികൂടി.ഹൊസങ്കടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ആണ് സ്വർണം പിടിച്ചത്.
മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. രേഖകളിലാതെ കടത്തുകയായിരുന്ന 500 ഗ്രാം ഓളം വരുന്ന ആഭരണങ്ങളാണ് പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലിൽ നിന്നു മാണ് ആഭരണം പിടിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി. ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ എന്നിവരാണ് പിടികൂടിയത്. ആഭരണം ജിഎസ്ടി വിഭാഗത്തിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗ്സ്ഥർ പറഞ്ഞു.
0 Comments