മാണിക്കോത്ത് വയോധിക സ്കൂട്ടറിടിച്ച് മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം. കൊളവയൽ സബീറ ക്വാർട്ടേഴ്സിൽ താമസിക്കുന്നതമിഴ്നാട് വില്ലുപുരം സ്വദേശിനി മാരിമുത്തു 75 ആണ് മരിച്ചത്. രാവിലെ 6.15 മണിയോടെയാണ് അപകടം. ബേക്കൽ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വന്ന സ്കൂട്ടറാണ് ഇടിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments