മാതാവിന്റെ നില ഗുരുതരമാണ്. സംഭവം നടന്ന വീടിലെ മുറിയിൽ രക്തം തളം കെട്ടിയ നിലയിലാണ്. ഉപ്പള മണിമുണ്ടയിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഷെയ്ഖ് ആദം ക്വാർട്ടേഴ്സിൽ താമസിക്കുന്ന അഷറഫിൻ്റെ ഭാര്യ ഷമീം ബാനു 52 വിനാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിനും കൈക്കുമുൾപ്പെടെ വെട്ടേറ്റിട്ടുണ്ട്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മുഹസിൻ അഷറഫാണ് 32 പൊലീസ് കസ്ററഡിയിലുള്ളത്. പ്രതിലഹരിക്കടിമയാണെന്ന് സംശയമുണ്ട്. പ്രതിമാതാവിനൊപ്പമാണ് താമസം. ഷമീം ഭാനുവിൻ്റെ വൃദ്ധയായ മാതാവ് ബി. ഫാത്തിമ്മ 75യും ഇവർക്കൊപ്പമാണ് താമസം. പുലർച്ചെ കത്തിയുമായി മുറിയിൽ കയറിയ പ്രതി ഉമ്മയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വെട്ടുകയായിരുന്നു. പ്രതിയെ മാതാവ് മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചു വെന്ന് പറഞ്ഞായിരുന്നു അക്രമം. മുറിക്കുള്ളിൽ തറയിൽ രക്തം തളം കെട്ടി നിൽക്കുന്നു. വെട്ടേൽക്കുന്ന സമയം ചിതറി തെറിച്ച രക്തം മുറിക്കുള്ളിലെ ഭിത്തിയിൽ അപ്പാടെ കാണാം. വിവരമറിഞ്ഞ് പുലർച്ചെ തന്നെ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
0 Comments