Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ പൂച്ചക്കാട് സ്വദേശിയെ അടക്കം രണ്ട് പേരെ ആക്രമിച്ചു ഏഴ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ
 പൂച്ചക്കാട് സ്വദേശിയെ അടക്കം രണ്ട് പേരെ ആക്രമിച്ച ഏഴ് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ പി. താജുദ്ദീൻ്റെ 37 പരാതിയിൽ മിർസാൻ , ആഷിഖ്, ഷഫീഖ്, കിച്ചു , ആസിഫ് കണ്ടാലറിയാവുന്ന രണ്ട് പേർ എന്നിവർക്കെതിരെയാണ് കേസ്. താജുദ്ദീനെയും അന്യ സംസ്ഥാനക്കാരനായ
 സുഹൃത്തിനെയും നയ ബസാറിനടുത്ത് വെച്ച് കഴിഞ്ഞ ദിവസം
വൈകീട്ട്
 ആക്രമിച്ചതായാണ് പരാതി. മരവടി പഞ്ച് ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയും നിലത്ത് വീണപ്പോൾ നെഞ്ചിലടക്കം ചവിട്ടി പരിക്കേൽപ്പിച്ചെന്നും മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്നുമാണ് പരാതിയിൽ പറഞ്ഞത്.
Reactions

Post a Comment

0 Comments