ഫേസ്ബുക്ക് പോസ്റ്റിൽ രാജ്യത്തിനെതിരെ
പരാമർശം നടത്തിയെന്ന ഹിന്ദു ഐക്യവേദി നേതാവിൻ്റെ പരാതിയിൽ മുസ്ലീം ലീഗ് നേതാവ്
ബഷീർ വെള്ളിക്കോത്തിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരായും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും ചില പരാമർശങ്ങൾ നടത്തിയെന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് എസ്.പി. ഷാജിയുടെ പരാതിയിലാണ് കേസ്'. ബി. എൻ എസ് 192 വകുപ്പ് ആണ് ചുമത്തിയത്. ഏപ്രിൽ 23 ന് വൈകുന്നേരം ജനം ടിവി വഴി ലഭിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments