കാഞ്ഞങ്ങാട് :പട്ടാപകൽ വീട് തുറന്ന മോഷ്ടാക്കൾ അലമാരയിലെ ലോക്കറിൽ നിന്നും സ്വർണാഭരണം കവർന്നു. രണ്ടരലക്ഷം ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി. തുരുത്തി പയ്യങ്കിയിലെ കെ.ബിന്ദു 50 വിൻ്റെ വീട്ടിലാണ് മോഷണം. ഇന്നലെ രാവിലെ 10 മണിക്കും വൈകീട്ട് 5.30 മണിക്കുമിടയിലാണ് മോഷണം. മുൻ വശം വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മോതിരം, ചെയിൻ,മാല ഉൾപ്പെടെ മൂന്നര പവൻ്റെ ആഭരണം മോഷണം പോയി. പുറത്ത് സൂക്ഷിച്ചിരുന്നതാക്കോൽ ഉപയോഗിച്ചാണ് മോഷ്ടാവ് വീട് തുറന്നത്.
ചന്തേര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments