നീലേശ്വരം :ബസ് കയറി പോയ യുവതിയെ കാണാതായതായി പരാതി. സംഭവത്തിൽ ഭർത്താവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലായി സ്വദേശിനി എം.സി. അശ്വതി 23 യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 5.30 ന് കാര്യംകോട് നിന്നും ബസ് കയറിയതായിരുന്നു. അതിന് ശേഷം ഒരു വിവരവുമില്ല. യുവതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ നീലേശ്വരം പൊലീസിൽ അറിയിക്കണം.
0 Comments