Ticker

6/recent/ticker-posts

അതിഥി തൊഴിലാളിയുടെ കൊലപാതകം പ്രതി അറസ്റ്റിൽ

കാസർകോട്: കാസർകോട്ട്അതിഥി തൊഴിലാളി കൊലപെട്ട കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ
20ന് രാത്രി 11.30 മണിയോടെ വെസ്റ്റ് ബംഗാൾ സ്വദേശി സുശാന്ത് റോയ് 28 കൊല്ലപെട്ട കേസിലാണ് ഇന്ന് പ്രതി പിടിയിലായത്.  വെസ്ററ് ബംഗാൾ സ്വദേശി സൻ ചിത്ത് റോയി 35 ആണ് അറസ്ററിലായത്.
ആനബാഗിലു  വർക്ക്‌ സൈറ്റിൽ സംശയാമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. കാസർകോട് പൊലീസ്  കേസ് രജിസ്റ്റർ ചെയ്ത് കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്തതിൽ  മരണകാരണം കഴുത്തിനും താടിക്കും ഏറ്റ അടിയെന്ന് വ്യക്തമായി. അന്വേഷണത്തിൽ  മരിച്ച സുശാന്ത് റോയ് യുടെ കൂടെ ജോലി ചെയ്തു വരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ  4 പേർ സംഭവത്തിന് ശേഷം സ്ഥലത്തു  നിന്നും രക്ഷപ്പെട്ടതായി വ്യക്തമായിരുന്നു. ജില്ല പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രകാശ് റോയ് ശ്യാമൾ റോയ്, സുഭാഷ് റോയ്, പബിത്ര ഭർമ്മൻ എന്നിവരെ പാലക്കാട് ഒറ്റപ്പാലം പൊലീസ് പിടികൂടി. കാസർകോട് പൊലീസ്  ഇൻസ്പെക്ടർ അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം  ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തവരെ കാസർകോട് പൊലീസ്  സ്റ്റേഷനിൽ എത്തിച്ചു. പ്രകാശ് റോയ്, ഷമൽ റോയ്, സുഭാഷ് റോയ്, പബിത്ര ഭർമ്മൻ,  മലൈ റോയ്, അമൽ ബർമൻ, തപൻ സിംഗ്, രമൺ റോയ്, സംജിത്ത് റോയ്,  മലയാളികളായ കെ. പി. മുരളീധരൻ, രതീഷ്  എന്നിവരെ ചോദ്യം ചെയ്യുകയും   ഇൻസ്പെക്ടർ നളിനാക്ഷൻ കേസന്വേഷണം  നടത്തുകയും ചെയ്തു. സംഭവ ദിവസം
 സുശാന്ത് റോയ്  അമിതമായി മദ്യപിച്ച് അക്രമസക്തനാവുകയും വർക്ക് സൈറ്റിൽ ഉണ്ടായ മറ്റുള്ളവരോട് ബഹളം വയ്ക്കുകയും റോഡിൽ കൂടി പോകുന്നവരെ ചീത്ത പറഞ്ഞു പ്രകോപിതനാവുകയും ചെയ്തിരുന്നു.
 സുശാന്ത് റോയിയുടെ സഹോദരിയുടെ ഭർത്താവായ സഞ്ജിത്ത്‌ റോയെ ആക്രമിക്കുകയും മർദ്ദനമേറ്റ സഞ്ജിത്ത്‌ റോയ്  പ്രകോപിതനായി നിലത്തു കിടന്ന  പലക എടുത്ത് അടിക്കുകയും കഴുത്തിന് അടികൊണ്ട് സുശാന്ത് റോയ് കുറച്ച് ദൂരം നടന്ന് നിലത്തു വീഴുകയുമായിരുന്നു.
  കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്തതിൽ  സഹപ്രവർത്തകൻ കുറ്റ  സമ്മതം നടത്തി.  സൻചിത്ത് റായിയെ വിശദമായി ചോദ്യം ചെയ്തു.
Reactions

Post a Comment

0 Comments