കാഞ്ഞങ്ങാട് : പള്ളിക്കരപൂച്ചക്കാട് വീടിന് തീയിട്ട കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പൂച്ചക്കാട് തെക്ക് പുറം സ്വദേശി നാസർ 40 ആണ് അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻ്റ് ചെയ്തു. പൂച്ചക്കാട്ടെ ജമീലയുടെ വീടിന് പെട്രോൾ ഒഴിച്ച് തീ വെച്ച കേസിലാണ് പ്രതിയെ ഇന്ന് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 11 ന് പുലർച്ചെ 2 മണിക്കായിരുന്നു തീ വെപ്പ്. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. ചിത്താരിയിൽ നടന്ന ഫുട്ബോൾ കളിക്കിടെ ജമീലയുടെ ഭർത്താവിന് അടിയേറ്റത് സംബന്ധിച്ച് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയ വിരോധമായിരുന്നു തീ വെപ്പിന് കാരണം. കേസിൽ ചില പ്രതികൾ നേരത്തെ പിടിയിലായിരുന്നു.
0 Comments